India National

കപ്പൽമാർഗ്ഗം വെള്ളിയാഴ്ച മുതൽ പ്രവാസികൾ മടങ്ങും

ആദ്യ കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക്

കപ്പല്‍ മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്നു. മാലിദ്വീപിൽ നിന്ന് പ്രവാസികളെയുമായുള്ള കപ്പല്‍ യാത്രക്കാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മാലിദ്വീപില്‍ നിന്ന് പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ പുറപ്പെടും. വെള്ളിയാഴ്ച രണ്ട് കപ്പലുകളാണ് മാലിദ്വീപില്‍ നിന്ന് യാത്രതിരിക്കുക. ഐ.എന്‍.എസ് ജലാശ്വ ഐ.എന്‍.എസ് മംഗൾ എന്നീ കപ്പലുകളിലാണ് മാലിദ്വീപിൽ നിന്ന് പ്രവാസികളെ മടങ്ങുന്നത്.

ഒരു കപ്പലില്‍ 200 പ്രവാസികളായിരിക്കും യാത്രക്കാരായി ഉണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കമുണ്ട്. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ വേണ്ട സമയം.