ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. 50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു.
ഏപ്രില്‍ എട്ടിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്