രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു. അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരു കോവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ടെന്നും മൂന്നാം തരംഗത്തെ നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും കുഞ്ഞുങ്ങള്‍ക്ക് ഒരു ആശുപത്രിയാണെന്ന തോന്നലേ ഉണ്ടാകില്ലെന്നും നഴ്സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയ്യാറാക്കിയിട്ടുള്ളതെന്നും കോര്‍പറേറ്ററായ അഭിജിത് ഭോസ്ലെ പറഞ്ഞു.
Related News
ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍; സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്ബത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും
ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍.സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്ബത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും. ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള തീരുമാനത്തിന് അംഗീകാരം നല്കി. അമ്ബത് വയസ് കഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കാനും ടെലികോം മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മൊബൈല്‍ കമ്ബനികളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് സാമ്ബത്തികമായി തകര്‍ന്ന ബി.എസ്.എന്‍.എലില്‍ ഇനി കൂട്ടപിരിച്ച് വിടലിന്റെ കാലം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള ജീവനക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തു.54,000യിരം […]
പ്രഗ്യാ സിങിനെ ബി.ജെ.പി പുറത്താക്കണമെന്ന് നിതീഷ് കുമാര്‍
ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എൻ.ഡി.എ ക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗാന്ധി ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യാ സിങിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വരികയായിരുന്നു നിതീഷ് കുമാർ. ഇത്തരം കാര്യങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിതീഷ്, പ്രഗ്യാ സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. അവർക്കെതിരെ എന്ത് നടപടി എടുത്തു എന്നുള്ളത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഗാന്ധി ഘാതകനെ രാജ്യസ്നേഹിയായി കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 008 മാലേഗാവ് സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെട്ട പ്രഗ്യാ […]
യൂണിവേഴ്സിറ്റി കോളേജ്അക്രമം; യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഇന്ന്
യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില് പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധർണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും ധർണ്ണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് യു.ഡി.എഫ് നിയമസഭ കക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.