മഹാരാഷ്ട്രയിലെ ബി.ജെ.പി – എൻ.സി.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് എൻ.സി.പി തലവൻ ശരത് പവാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.
Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his.— Sharad Pawar (@PawarSpeaks) November 23, 2019
കോൺഗ്രസ് – ശിവസേന പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസും, ഉപമുഖ്യമന്ത്രിയായി എൻ.സി.പി നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്.
ബി.ജെ.പി സഖ്യത്തോട് യോജിക്കുന്നില്ലെന്നാണ് ശരത് പവാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, സഭയില്‍ ഫട്നാവിസ് സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നുള്ള കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിന്റെത് പാർട്ടി തീരുമാനമല്ലെന്ന് പറഞ്ഞിരുന്നു.
സംസ്ഥാന ജനതയെയും എൻ.സി.പിയെയും അജിത് പവാർ വഞ്ചിച്ചതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യ നീക്കത്തിൽ ശരത് പവാറിന് നീക്കത്തി പങ്കില്ലെന്നും, ഫഡ്നാവിസ് – അജിത് പവാര്‍ സഖ്യം അധിക നാൾ നീളില്ലെന്നും റാവത്ത് പറഞ്ഞു. എന്നാൽ അജിത് പവാറിനൊപ്പം 54 എം.എൽ.എമാരുടെയും പിന്തുണയുള്ളതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.