കനത്ത മഴയെില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി
വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കര-വ്യോമ-ട്രെയിന്‍ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. മഴ നില്‍ക്കാത്തതിനാല്‍ മുടങ്ങിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാകുന്നില്ല.
മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു ഉത്തരാഖണ്ഡിലെ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.