മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ന് നിര്‍ണായക ദിവസം. ബിജെപിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാനായില്ലെങ്കില് നാളെ മുതല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും. ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെ രംഗത്തുണ്ടെങ്കിലും മുഖ്യമന്ത്രി പദവി വെച്ചുമാറണമെന്ന നിലപാടില്‍ വിട്ടുവീഴ്ചക്ക് ഉദ്ദവ് താക്കറെ തയ്യാറായിട്ടില്ല.
Related News
‘അങ്കമാലി അർബൻ ബാങ്കിൽ വൻ ക്രമക്കേട്’; ഇടപാടുകൾ നടത്താത്ത ആളുകൾക്കും ജപ്തി നോട്ടീസ്
ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്തി നോട്ടീസ് അയച്ച് അങ്കമാലി അർബൻ ബാങ്ക്. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നയാൾക്കും ക്യാൻസർ ബാധിതനുമാണ് നോട്ടീസ് അയച്ചത്. ജപ്തി നോട്ടീസ് 25 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്. നോട്ടീസ് ലഭിച്ചവർ ബാങ്കുമായി ഇടപാട് നടത്താത്തവരെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്. പണം ലഭിക്കാത്തതിനാൽ അങ്കമാലി അർബൻ ബാങ്കിൽ പ്രതിഷേധവുമായി നിക്ഷേപകരും എത്തി. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നിക്ഷേപകരും ലോൺ എടുത്ത് […]
കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍ക്കാര്‍; കൂടുതല്‍ മലപ്പുറത്ത്
കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരില്‍ 81 ശതമാനവും ഗ്രാമങ്ങളിലാണ് കഴിയുന്നത്. ബജറ്റില്‍ ഇവര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷഏറ്റവുമധികം അതിദാരിദ്ര്യ കുടുംബങ്ങള്‍ മലപ്പുറത്താണുള്ളത്. 8553 കുടുംബങ്ങള്‍. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ജില്ലിയില്‍ 7278 അതിദരിദ്ര കുടുംബങ്ങളാണുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും 6773 കുടുംബങ്ങള്‍. കോട്ടയത്താണ് ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് 1071. 34,523 അതിദരിദ്ര കുടുംബങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവരും […]
മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. രാത്രി 11.15 ഓടെയാണ് ആയിരുന്നു സംഭവം. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവര്‍ക്കുമെതിരെ ഡോക്ടറെയും ആശുപത്രി […]