കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനമോ അതില്‍ താഴെയോ ഉള്ള, ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണഗതിയില്‍ പ്രവർത്തനങ്ങള്‍ തുടരാനും അനുവദിക്കും. മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകില്ല. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്നത്. അമരാവതി, മുംബൈ തുടങ്ങിയ ജില്ലകള്‍ രണ്ടാം നിരയിലാണ് ഉള്‍പ്പെടുക. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കുറഞ്ഞാലും നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവു നല്‍കേണ്ടെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകൂ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും നേരത്തെ തന്നെ അണ്‍ലോക്കിങ് പ്രഖ്യാപിച്ചിരുന്നു.
Related News
മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ വീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ വൈറലാണ്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിന്റെ നിജസ്ഥിതി അറിയാതെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കാണുന്നത് കണ്ടോ എന്ന കുറിപ്പുമായാണ് ഈ ചിത്രം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രചരിക്കുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ കണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന […]
ഛാട്ട് പൂജ; യമുനയിൽ നിന്ന് വിഷപ്പത നീക്കം ചെയ്ത് ഡൽഹി സർക്കാർ
ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് യമുനാ നദിയിലെ വിഷപ്പത നീക്കം ചെയ്ത് ഡൽഹി സർക്കാർ. 15 ബോട്ടുകളാണ് യമുനയിൽ നിന്ന് വിഷപ്പത നീക്കം ചെയ്യുന്നത്. വിഷപ്പത നിറഞ്ഞ യമുനയിൽ ആളുകൾ മുങ്ങുന്നതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി സർക്കാർ വിഷപ്പത നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്.
ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക്
കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ […]