India National

ഇന്ത്യ- ചൈന ഉച്ചകോടി; മഹാബലിപുരം ഒരുങ്ങി

ഉച്ചകോടിക്കായി മഹാബലിപുരത്ത് വിദേശികളുള്‍പ്പടെ എത്തുമെങ്കിലും കനത്ത സുരക്ഷയില്‍ ആശങ്കയിലാണ് ശില്‍പനിര്‍മാണ തൊഴിലാളികള്‍. ചെറുകിട വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന ചര്‍ച്ചകളും ഉച്ചകോടിയിലുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് എന്നിവർക്കൊപ്പം നിരവധി പ്രമുഖരും മൂന്ന് ദിവസങ്ങളിലായി മഹാബലിപുരത്തുണ്ടാകും. ഇതു കൊണ്ടു തന്നെ സുരക്ഷയും പരിശോധനയും ശക്തമാണ്. ഇത് പ്രദേശത്തെ ശിൽപ നിർമാണ മേഖലയെ സാരമായി ബാധിച്ചു. അതേ സമയം ചർച്ചകൾ കഴിയുന്നതോടെ പ്രദേശത്തിന് പുതിയ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.

അതിർത്തിയിലെ വിഷയങ്ങളും ഭീകരവാദവും എല്ലാം ഉച്ചകോടിയിൽ ചർച്ചയാവും. ഒപ്പം ചെറുകിട വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ കൂടി ഉണ്ടാകുമെന്ന പ്രതീക്ഷ കൂടിയുണ്ട് ഇവിടുത്തുകാർക്ക്.