India National

താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി. നിയമനടപടികളുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാനാണ് സിബിഐക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. മന്ത്രിക്കെതിരായ കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് താഹില്‍ രമണിക്കെതിരായ ആരോപണം.

ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശിക്ഷ ശരിവെച്ചത് .