സുപ്രീംകോടതി മുന് ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരനെ ഫിജി പരമോന്നത കോടതിയില് ന്യായാധിപനാക്കുന്നത്. 2018 ഡിസംബര് 31നാണ് മദന് ലോകൂര് വിരമിച്ചത്. ആ സമയം തന്നെ അദ്ദേഹത്തിന് ഫിജിയില് നിന്ന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. നിരവധി ഇന്ത്യക്കാരും ഇന്ത്യന് വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി. ആഗസ്റ്റ് പതിനഞ്ചിനാണ് ജസ്റ്റിസ് ലോകൂര് സത്യപ്രതിജ്ഞ ചെയ്യുക
Related News
സര്ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്ട്ട്
കൃത്യവിലോപത്തിന് മാത്രം ഈ സര്ക്കാര് അധികാരത്തില് എത്തിയ ശേഷം 28 പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. കസ്റ്റഡി മരണം അടക്കം നിരവധി പഴികളാണ് കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ പൊലീസ് കേള്ക്കേണ്ടി വന്നത്. മുന്കൂട്ടി വിവരം ലഭിച്ചിട്ടും കുറ്റകൃത്യങ്ങള് തടയാതിരുന്നത് പൊലീസിന്റെ വലിയ വീഴ്ച്ചയായി കരുതപ്പെടുന്നു. എന്നാല് സര്ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്ട്ടില് പൊലീസ് കൂടുതല് കാര്യക്ഷമമായെന്നാണ് ഇത്തവണയും വിശദീകരണം. ടി.പി സെന്കുമാറും ലോക്നാഥ് ബഹ്റയുമാണ് ഈ സര്ക്കാരിന്റെ ഇത് വരെയുളള യാത്രയില് പൊലീസിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. ജിഷ കേസിലും നടിയെ […]
ക്വാഡ് സഖ്യത്തിന്റെ നാലാമത് യോഗത്തില് ചൈനയെ വിമര്ശിച്ച് ഇന്ത്യ;
ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നാലാമത് യോഗത്തില് ചൈനയ്ക്കെതിരെ രൂക്ഷവിമര്ശനവുമായി ഇന്ത്യ. ലിഖിത കരാറുകളെ ചൈന 2020ല് മാനിക്കാതിരുന്നതാണ് നിയന്ത്രണ രേഖയില് പ്രശ്നങ്ങള് സൃഷ്ടിച്ചതെന്ന നിലപാടാണ് ഇന്ത്യ വ്യക്തമാക്കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെന്, ഓസ്ട്രേലിയന് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി എന്നിവര്ക്കൊപ്പം മെല്ബണില് വെച്ച് നടന്ന യോഗത്തില് പങ്കെടുത്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പരാമര്ശങ്ങള്. ഒരു വലിയ രാജ്യം രേഖാമൂലമുള്ള പ്രതിബന്ധതകളെ അവഗണിക്കുന്നത് മുഴുവന് അന്താരാഷ്ട്ര […]
കോണ്ഗ്രസിന്റെ രാഷ്ട്രപതി ഭവന് മാര്ച്ച് പൊലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കർഷകരുടെ ശബ്ദമായാണ് സമരം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും എംപിമാരും അൽപസമയത്തിനകം രാഷ്ട്രപതിയെ കാണും. രണ്ട് കോടി ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും. കര്ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് കോണ്ഗ്രസ് എം.പിമാര് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്ച്ചാണ് പൊലീസ് തടഞ്ഞത്. പ്രിയങ്ക ഉള്പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാന് തുടങ്ങിയതോടെ […]