കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്‍പ്പെടുക്കാന്‍ മുന്നോട്ടുവരണമെന്ന് യു.എ.ഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചരണ വീഡിയോ പുറത്തിറക്കി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്. #choosetovaccinate എന്ന ഹാഷ്‍ടാഗിലാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. യു.എ.ഇ, കോവിഡ് -19 വാക്സിനുകൾ രാജ്യത്തെ ജനങ്ങള്‍ക്ക് ദേശഭാഷ വ്യത്യസമില്ലാതെ ലഭ്യമാക്കുമ്പോൾ, കുത്തിവെപ്പെടുക്കാന്‍ മലയാളികള്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് വീഡിയോയിലൂടെ.
കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ, ഏറ്റവും വലിയ പ്രതിരോധം വാക്സിനേഷനാണെന്ന് അദീബ് അഹമ്മദ് വീഡിയോയിലൂടെ ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം താനും ആശങ്കയിലായിരുന്നു. കുടുംബത്തിന്‍റെ , പരിചയക്കാരുടെ, സഹപ്രവര്‍ത്തകരുടെ എല്ലാം സുരക്ഷയെകുറിച്ചുള്ള ചിന്തയായിരുന്നു മനസ്സുനിറയെ. എന്നാല്‍ വാക്സിനേഷനെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് തന്നില്‍ മാത്രമല്ല, ആത്മവിശ്വാസമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വാക്സിനേഷനെടുക്കാനുള്ള തീരുമാനം തന്‍റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുത്തിവെപ്പെടുക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ഉചിതമായ കര്‍മ്മം. വാക്സിനേഷന്‍ നമുക്ക് വളരെ അടുത്ത്, എളുപ്പത്തില്‍ ലഭ്യമാണ്. അതിനാല്‍ എല്ലാവരും വാക്സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. വാക്സിനേഷന്‍ എടുത്ത് കഴിഞ്ഞാലും മാസ്ക് ഉപയോഗിക്കാനും, മറ്റ് മുന്‍കരുതലുകളെടുക്കാനും ശ്രദ്ധിക്കണമെന്ന് അദീബ് അഹമ്മദ് ഓര്‍മ്മിപ്പിക്കുന്നു.
വാക്സിന്‍ ലഭ്യമാക്കിയ യു.എ.ഇ സര്‍ക്കാരിനും വാക്സിന് പിന്നിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നന്ദി പറയാനും അദ്ദേഹം മറക്കുന്നില്ല. ഈ രാജ്യത്തിന്‍റെ ഉത്തരവാദിത്വമുള്ള ഒരു പൌരനെന്ന നിലയ്ക്ക് കുത്തിവെപ്പെടുക്കുക എന്നത് തന്‍റെ തീരുമാനമാണെന്ന് ഓരോരുത്തരും ഓര്‍മിക്കണമെന്ന് ചൂണ്ടിക്കാണിച്ചാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.