ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വ്യാഴാഴ്ച്ചയോടെ തെക്കന്‍ തമിഴ് തീരത്തേക്ക് കടക്കും.തെക്കന്‍ തമിഴ്‌നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലി പ്രവേശിച്ചേക്കും. അതേ സമയം ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാല്‍ മാലിദ്വീപ് നിര്‍ദേശിച്ച ബുറേവി എന്ന പേരില്‍ അറിയപ്പെടും. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ബുധനാഴ്ച്ച മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ മൂന്ന് നാല് തിയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/11/low-pressure-formed-in-bay-of-bengal.jpg?resize=1200%2C642&ssl=1)