India National

വിജയമുറപ്പിച്ച മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ…

ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി വന്‍ ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ആദ്യ പ്രതികരണം.

“ഒരുമിച്ച് വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു”. ഇതാണ് മോദിയുടെ ട്വീറ്റ്.