ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍-ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി.അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
