ഐടി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ട്വിറ്ററിന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഐടി നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. പരാതി പരിഹാര ഉദ്യോഗസ്ഥരെ അടക്കം നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിയമം പാലിക്കാന്‍ വൈമനസ്യം ഉള്ളവരെ രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ട്വിറ്ററിനെതിരെയുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഐടി നിയമം പാലിക്കാത്തതിനെതിരെ ട്വിറ്ററിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. നിയമം പാലിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും നിയമം പാലിക്കാത്ത പക്ഷം യാതൊരു സംരക്ഷണവും രാജ്യത്ത് ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ജൂലൈ 8ന് വീണ്ടും പരിഗണിക്കും.