ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് മധ്യപ്രദശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി . കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്നതാണ് നിയമം. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബില്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും
ഗോ സംരക്ഷണത്തില്‍ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനം. കാലിക്കടത്ത് ആരോപിച്ചോ മറ്റോ ആക്രമണം നടത്തുകയാണെങ്കില്‍ അക്രമിക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം തടവും 25000 മുതല്‍ 50000 രൂപ വരെ പിഴയും ലഭിക്കും. എന്നാല്‍ ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണമാണെങ്കില്‍ ശിക്ഷ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാകുമെന്നും നിയമം വ്യക്തമാക്കുന്നു. അക്രമങ്ങള്‍ക്ക് പ്രരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുവര്‍ക്കും പുതിയ നിയമമനുസരിച്ച് തടവ് ശിക്ഷ ലഭിക്കും.
അടുത്ത മാസം എട്ടാം തീയ്യതി ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിക്കും. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുവര്‍ക്കെതിരെ ശിക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ട് വരണമെന്ന് നേരത്തെ സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.