മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റില്‍ വെച്ചാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. കേരള എംപിമാരും ഒപ്പമുണ്ടായിരുന്നു. സി.ബി.ഐ അന്വേഷണ സംഘത്തിന് വനിത ഐ.ജി നേതൃത്വം നൽകും.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഐ.ഐ.ടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ.