India

ലഖിംപൂർ കേസ്; റിട്ട.ജഡ്ജി അന്വേഷിക്കുന്നതിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്ന്

ലഖിംപൂർ കേസ് വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുന്നതിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്നുണ്ടാകും. വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയെ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

യു പി പൊലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സർക്കാർ ഈ നിലപാടിനെ കോടതിയിൽ എതിർത്തിരുന്നില്ല.

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം.