ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കർ. ട്രയൽ റൺ വിജയിച്ചാൽ രണ്ടുദിവസത്തിനകം ഒരു അന്തിമപരിശോധന കൂടി നടത്തുമെന്നും അതും വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പാകപ്പിഴവുകൾ കണ്ടെത്തിയാൽ അത് ശെരിയാക്കാനുള്ള സമയം കൂടി നൽകിയ ശേഷമാകും വീണ്ടും പരിശോധന നടത്തുക എന്നും ജില്ലാ ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.