കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.
കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുകയാണ്. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത് ചേര്‍ന്നതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്.