ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.37 പേര്‍ക്ക് പരിക്കേറ്റു. കുളുവിലെ ബഞ്ചാറില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മലയുടെ മുകളിൽ നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് സ്വകാര്യബസ് മറിഞ്ഞത് .എഴുപതിലേറെ യാത്രക്കാർ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പലരും ബസിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തിരുന്നതും അപകടം വർദ്ധിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവിൽ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത് . മരിച്ചവരെയും ചികിത്സയിൽ കഴിയുന്നവരെയും ഇതിനോടകം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടതായി ഹിമാചൽപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അപകടത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.