പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് റെയില്വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില് ഒമ്പതു പേര് മരിച്ചു. സെന്ട്രല് കൊല്ക്കത്തയിലെ സ്ട്രാന്ഡ് റോഡിലെ ന്യൂ കൊയ്ലാഘട്ട് ബില്ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വന് തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ.പി.എഫ് ജവാൻമാർ, കൊൽക്കത്ത പൊലീസ് എ.എസ്.ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില് മരിച്ചതെന്ന് പശ്ചിമബംഗാള് മന്ത്രി സുജിത് ബോസ് അറിയിച്ചു. കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ് റെയില്വേയും സൗത്ത് ഈസ്റ്റേണ് റെയില്വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. കൊല്ക്കൊത്ത കമ്മീഷണര് സുമന് മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര് രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. മുഖ്യമന്ത്രി മമതാ ബാനര്ജി സംഭവസ്ഥലം സന്ദര്ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്ക്കാര് ജോലി നല്കുമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിയും സംഭവത്തില് അനുശോചനം രേഖപ്പെടുത്തി.
Related News
പാലയിലെ പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുനീര്
പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് എം.കെ മുനീര്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളിൽ വിഷമം ഉണ്ടാക്കിയെന്നും മുനീര് പറഞ്ഞു.
ജയമാധവന് നായരുടെ മരണം മര്ദ്ദനമേറ്റ് ?; വീടിനു പിന്നില് നിന്നു ലഭിച്ച തടിക്കഷണത്തിലും രക്തക്കറ
തിരുവനന്തപുരം : കരമന കാലടി ഉമാമന്ദിരത്തില് ജയമാധവന്നായര് മര്ദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നില്നിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവന്നായര് വീണു മരിച്ചെന്നാണു സ്വത്തുക്കള് എഴുതി വാങ്ങിയ രവീന്ദ്രന്നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള് തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില് രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന് തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ജയമാധവന്നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്നായര് മൊഴി നല്കിയിട്ടുണ്ട്. […]
മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു
മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഇന്ന് 11, 647 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 14.66% ന്റെ കുറവാണ് ഇന്നത്തെ കണക്കിൽ രേഖപ്പെടുത്തിയത്. ഒപ്പം ടിപിആർ നിരക്കും 23 ശതമാനത്തിൽ നിന്ന് 18 ശതമാനമായി. ( mumbai covid cases drops ) ഇന്നലെ 59,242 പേരെ ടെസ്റ്റ് ചെയ്തതിൽ 13,648 പേർക്കാണ് പോസിറ്റീവായത്. ഇന്ന് 62,097 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 11,647 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം, തമിഴ്നാട്ടിൽ പ്രതിദിന […]