നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 418 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു. ഇതുവരെ 86,08,654 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53 ബി.എസ്.എഫ് ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.മൊത്തം രോഗികളുടെ 79 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 181 മരണവും 5257 കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,69,883 ആയി.മരണ സഖ്യ 7610 കടന്നു.
സംസ്ഥാനത്ത് 67 പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ കണ്ടെയ്ന്‍മെന്‍റ് സോണുകൾ 750 ആയി. ഡൽഹിയിൽ 2084 കോവിഡ് കേസും 57 മരണവും കൂടി റിപ്പോർട്ട് ചെയ്തു ആകെ രോഗികൾ 85161 ഉം മരണ സംഖ്യ 2680 ആയി.ഡൽഹിയിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം 440 ആയി. ഗുജറാത്തിൽ ഇതുവരെ 31,938 കേസും 1827 മരണവും റിപ്പോർട്ട് ചെയ്തു.