കണ്ണൂർ ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു. കൂളിബസാർ സ്വദേശി അശ്വന്തിനാണ് ഇടയിൽപീടികയിൽ വച്ച് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Related News
4937 പേര്‍ക്ക് കോവിഡ്; 5439 രോഗമുക്തി
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും […]
കേരളം നല്കിയ സ്നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്കുമെ രാഹുല്‍
വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കേരളം നല്കിയ സ്നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുലിന്റെ വോട്ടഭ്യര്‍ഥന കുറിപ്പില്‍ പറയുന്നു. ഇത് ചരിത്ര നിയോഗമാണെന്ന ആമുഖത്തോടെയാണ് രാഹുലിന്റെ വോട്ടഭ്യർത്ഥന കുറിപ്പ്. പത്രിക സമർപ്പിക്കാനായി വയനാട്ടിൽ എത്തിയപ്പോൾ ലഭിച്ച കേരളത്തിന്റെ സ്നേഹ വായ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ടഭ്യർത്ഥനാ കുറിപ്പിലാണ് വയനാട്ടിൽ തനിക്ക് ചരിത്ര നിയോഗമാണെന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇന്നു മുതല്‍ മണ്ഡലത്തിൽ കുറിപ്പ് വിതരണം ചെയ്ത് തുടങ്ങും. പ്രളയക്കെടുതി […]
മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ചകളില്‍ പോലുമില്ല; സാദിഖലി ശിഹാബ് തങ്ങള്‍ 24നോട്
യുഡിഎഫ് വിടുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ ട്വന്റി ഫോറിനോട് പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റടുത്ത് ആദ്യമായി നിലപാട് വ്യക്തമാക്കുകയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ […]