വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.
Related News
തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്ക്ക് പരുക്ക്
തിരുവനന്തപുരം വെടിവച്ചാന് കോവിലില് കെഎസ്ആര്ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് നാഗര്കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു കട അവധിയായിരുന്നതിനാല് വന് ദുരന്തം ഒഴിവായി. അപകടത്തില്പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ജനാധിപതൃ വിരുദ്ധം; രമേശ് ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിലെ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി […]
‘പ്രവീണ്നാഥ് രക്തസാക്ഷി, ഇനിയും ഇങ്ങനെയൊരു ദുരന്തത്തിന് ചോരക്കൊതിപൂണ്ട് അരങ്ങൊരുക്കരുത്’: സൈബര് ബുള്ളിയിങിനെതിരെ മന്ത്രി ആര് ബിന്ദു
പ്രവീണ് നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പ് ചര്ച്ചയാകുന്നു. ട്രാന്സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. പ്രവീണ് നാഥിന്റേത് രക്തസാക്ഷിത്വമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര് ആക്രമണങ്ങളും മാനഹത്യാ വാര്ത്തകളുമാണ് ട്രാന്സ്മാന് പ്രവീണ്നാഥിന്റെ ജീവനൊടുക്കലില് എത്തിച്ചത്. സമാനമായ സൈബര് അധിക്ഷേപങ്ങളില് മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര് വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്ത്തയ്ക്ക് അരങ്ങൊരുക്കാന് ചോരക്കൊതിപൂണ്ട് […]