പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടതെങ്കിലും ഇതുവരെ അടച്ചിരുന്നില്ല. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.
Related News
‘യുപി തെരഞ്ഞെടുപ്പിനിടയില്‍ ജാമ്യം’; 
ലഖിംപൂര്‍ ഖേരി കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിനെ അപലപിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് രമണ്‍ കശ്യപിന്റെ സഹോദരന്. ലഖിംപൂര്‍ ഖേരിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രമണും നാല് കര്‍ഷകരും ഉള്‍പ്പെടെ 8 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഈ മാസം 10നാണ് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിച്ച നടപടി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്ന് സൂചിപ്പിച്ചാണ് രമണിന്റെ സഹോദരന് രാവണ്‍ കശ്യപ് പ്രതികരിച്ചത്. തങ്ങളുടെ അപ്പീല്‍ ഹൈക്കോടതി ചെവികൊണ്ടില്ലെന്നും തുടര്‍വാദം കേള്‍ക്കാനുള്ള […]
സംസ്ഥാനം കടക്കെണിയിൽ, പ്രഖ്യാപനങ്ങൾ നടപ്പിലാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ
സംസ്ഥാനം കടക്കെണിയിൽ നട്ടം തിരിയുമ്പോൾ പ്രഖ്യാപിച്ച കാര്യങ്ങൾ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വൻകിട പദ്ധതികളും പ്രഖ്യാപിക്കുമ്പോൾ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമർശകരുടെ ചോദ്യം. അതേസമയം, വരുമാന സാധ്യതകൾക്കായി പുതിയ രീതികൾക്ക് കൂടി തുടക്കം കുറിക്കുന്നതാണ് ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ, വരുമാനം വരുന്നതിന് കൃത്യമായ വഴി ബജറ്റ് പറയുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. കടത്തിൽ മുങ്ങി കുളിച്ചു നിൽകുന്ന കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന പ്രഖ്യാപനപമാണ് ബജറ്റ്. ശമ്പളം, […]
രാജ്യദ്രോഹക്കേസ് ; ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു
രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി. മുൻകൂട്ടി അറിയിക്കാതെ, നോട്ടിസ് നൽകാതെയാണ് സംഘം കൊച്ചിയിലെത്തിയത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്. ഇതിനിടെ ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു […]