Kerala

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്. വൈകുന്നേരം 5 മണി വരെയാണ് നോമിനേഷൻ നൽകാനുള്ള അവസരം ഉള്ളത്. തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് മുമ്പായി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും. അബിൻ വർക്കി തന്നെ ഐ ഗ്രൂപ്പ് സ്ഥാനാർഥിയാവും എന്നാണ് സൂചന. എ ഗ്രൂപ്പിലും സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള എതിർപ്പ് അവസാനിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് യുവ നേതാക്കൾ പിന്മാറിയിട്ടില്ല. കെസി വേണുഗോപാലിൻ്റെ നോമിനിയായി ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ട്.