India Kerala

നവകേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ച് KSU പ്രവർത്തകർ; DYFI പ്രവർത്തകർ കല്ലെറിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ് KSU പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച്. നവകേരള സദസിന്റെ ബോർഡുകൾ KSU പ്രവർത്തകർ നശിപ്പിച്ചു.

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിലും സംഘർഷം. പ്രവർത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോവാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസിൻ്റെ ലാത്തിച്ചാർജ്ജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കവും സംഘർഷത്തിലേക്കെത്തിച്ചു.

പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ DYFI പ്രവർത്തകർ കല്ലെറിഞ്ഞു. എംഎൽഎയിൽ നിന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവൻ രക്ഷാ സ്ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാർ കേസിലെ പ്രതി സഖാവ് അർജുനനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.