യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില് മത്സരിക്കാന് യോഗ്യതയുള്ളവരുടെ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. എംപിമാരും എം.എല്.എമാരും ഉള്പ്പെടെ 10 പേരാണ് പട്ടികയിലുള്ളത്. ഷാഫി പറമ്പില്, ശബരീനാഥ് , ഹൈബി ഈഡന്, രമ്യാ ഹരിദാസ് തുടങ്ങിയവരും പട്ടികയിലുണ്ട്.
Related News
കോഴിക്കോട് ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില് മരിച്ച നിലയില് കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്ഡില് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില് കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്സൂര് (39) ആണ് മരിച്ചത്. മരണത്തില് ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.
കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് […]