കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി സംസ്ഥാനത്ത് ഇനിയും മോശമാകും. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും സ്ഥാനത്തുനിന്ന് നീക്കണം. കെപിസിസിക്ക് പുറമെ ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു, ഐഎൻടിയുസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. ബൂത്തുതലം മുതൽ അഴിച്ചുപണി വേണം. അർഹരായവരെ ബൂത്തുതലം മുതൽ ഭാരവാഹികളാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് പ്രസിഡന്റിനു പുറമെ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അൻവറിനും കത്തയച്ചിട്ടുണ്ട്. കത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഭേദമന്യേ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതത്തോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതെന്നാണ് വിവരം.
Related News
ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ വി.ഡി. സതീശനെ മാറ്റി ശശി തരൂരിനെ മുഖ്യാഥിതിയാക്കിയതും കോൺഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ […]
കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും
കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർഗൊട്ടേക്കുള്ള 20634 വന്ദേഭാരത് ഒന്നരമണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു എക്സ്പ്രസും വൈകും. 7.45നാണ് സർവീസ് നടത്തുക.
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഉമ്മന് ചാണ്ടി
മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്ഗ്രസ് നേതാവ് ഉമ്മന് ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസില് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലൂടെ സംസ്ഥാന സര്ക്കാരിന്റെ അഴിമതികള് ഒളിച്ചു വെക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പാലാരിവട്ടം പാലം ഇടതുപക്ഷ സര്ക്കാര് നേട്ടമായി പറഞ്ഞിരുന്നു. പാലത്തിന്റെ ഇളകിപ്പോയ ഭാഗത്തിന്റെ പണി നടത്തിയത് ഇടത് സര്ക്കാരാണ്. പാലം നിര്മാണത്തില് ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില് ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഉമ്മന് ചാണ്ടി […]