India Kerala

വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂര്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . സിറ്റിങ് എം.പി പി.കെ ബിജു മണ്ഡലത്തെ പത്ത് വര്‍ഷം പിറകോട്ടടിച്ചെന്ന് ആരോപിച്ച് പിറകോട്ട് നടന്നായിരുന്നു പ്രതിഷേധം.

ചേലക്കര തലശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദും സനുവുമാണ് ഈ വ്യത്യസ്ത സമരക്കാര്‍. ഇങ്ങനെയൊരു സമരമെന്തിനെന്ന ചോദ്യത്തിന് നടന്നുകൊണ്ടാണ് മറുപടി.മൂന്ന് ദിവസത്തെ നടത്തത്തിനിടക്ക് ഉമ്മ‍ന്‍ ചാണ്ടിയടക്കമുള്ള പ്രമുഖ നേതാക്കള്‍ പലരും അഭിവാദ്യം നേരാനെത്തി. ആലത്തൂര്‍ ടൌണില്‍ നിന്നാരംഭിച്ച പുറകോട്ട് നടത്തം ലോക്സഭാ മണ്ഡലത്തിന്റെ മറ്റൊരതിര്‍ത്തിയായ കുന്നംകുളത്താണ് സമാപിച്ചത്.