തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
Related News
പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം
പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരം. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍
കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ […]
കോവിഡ്; ഒന്നാമത് തിരുവനന്തപുരം രണ്ടാമത് മലപ്പുറം
കോവിഡ് പ്രതിദിന രോഗബാധയിൽ തിരുവനന്തപുരം ജില്ല ഒന്നാമത്. 3,494 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറമാണ് പ്രതിദിന രോഗബാധയിൽ രണ്ടാമത് 3,443 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത തൃശൂർ ജില്ലയാണ്. 3,280 പേർക്ക് തൃശൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ […]