ചേരാനല്ലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ചേരാനെല്ലൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. 23 വയസായിരുന്നു. രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Related News
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന് കുത്തേറ്റു മരിച്ചു
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രതി പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു.
ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കണമെന്ന് റിപ്പോർട്ട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ജെപി മോർഗൻ റിപ്പോർട്ടിൽ പറയുന്നു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു. അതുകൊണ്ട് തന്നെ വിലവർധന ഉണ്ടാവുമെന്നാണ് സൂചന. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 […]
‘കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്ന് വരുത്തുന്ന അൽപൻ’; പിണറായിക്കെതിരെ കെ സുധാകരൻ
‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്നും സുധാകരന് പരിഹസിച്ചു. പിണറായിയുടേതെന്നു പ്രചരിപ്പ 70 ലധികം നേട്ടങ്ങളില്‍ ഒന്നും പോലും സ്വന്തമല്ല. കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും […]