കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു.
നാളുകളായി അയൽവാസികളായ ടി.എൻ. മൈമൂനയും അബ്ദുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്. ആയുധം ഉപയോഗിച്ചാണ് കൈയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.