Kerala

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവം. വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ഫറൂഖിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് ഇന്നലെ നടുറോഡിൽ വെട്ടേറ്റത്. മുൻ കാമുകൻ ഫറൂഖ് ആയിരുന്നു വെട്ടിയത്. ഫറൂഖ് ഉത്തരേന്ത്യൻ സ്വദേശിയാണ്. ആക്രമണത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കൈക്കും പുറത്തും വെട്ടേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.