Kerala Latest news

വാട്ട്‌സ്ആപ്പ് സന്ദേശം കണ്ടു; ജീവന്‍ പകുത്ത് നല്‍കാന്‍ തയാറായി; വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ആശുപത്രി വിട്ടു

വൃക്ക ദാതാവിനെ തേടിയുള്ള വാട്ട്‌സ്ആപ്പ് സന്ദേശം ഫോണില്‍ കണ്ട് വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. തലശ്ശേരി അതിരൂപതയിലെ ഫാ. ജോര്‍ജ് ആണ്, കാസര്‍കോട് കൊന്നക്കാട് സ്വദേശിയായ പി എം ജോജോമോന് തന്റെ വൃക്ക നല്‍കിയത്.

ജോജോമോന് ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും, യോജിക്കാതെ വന്നതോടെയാണ് ദാതാവിനെ തേടി കൊന്നക്കാട് ഗ്രാമം മുഴുവന്‍ രംഗത്തിറങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ജൂലൈ 28 നായിരുന്നു ശസ്ത്രക്രിയ. വൃക്കരോഗ വിദഗ്ധരായ ഡോ.ജോസ് തോമസ്, ഡോ.ബാലഗോപാല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കി. വൃക്ക സ്വീകരിച്ച ജോജോമോനും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും മടങ്ങി.