കൊല്ലം അഞ്ചലില്‍ യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ചല്‍ ആലഞ്ചേരി സ്വദേശി വിജിലാണ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആളുമാറി വെട്ടിയതാണെന്ന് സമ്മതിക്കുന്ന വിജിലിന്റെ ഫോണ്‍ സംഭാഷണം ട്വിന്റിഫോറിന് ലഭിച്ചു. തന്റെ കൈ അടിച്ചൊടിച്ച ഏരൂര്‍ സ്വദേശിയെ വെട്ടാനാണ് കാത്തിരുന്നതെന്ന് വിജില്‍ പറയുന്നു. ഏരൂര്‍ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിക്കാര്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/02/young-people-the-person-changed-attempt-to-cut.jpg?resize=1200%2C642&ssl=1)