Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. 

ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.