Kerala

മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തൃശൂർ മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം.

യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരുക്കേറ്റത്.