സംസ്ഥാനത്ത് മഴ കുറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.കാസര്‍കോട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും ഇപ്പോളും വെള്ളം കയറിയ നിലയിലാണ് . മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ബദിയടുക്ക – പെര്‍ള റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/rain-warning.jpg?resize=1200%2C600&ssl=1)