Kerala Weather

കനത്ത മഴ തുടരുന്നു; എറണാകുളത്ത് വെള്ളക്കെട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ കനത്ത മഴ.നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് പരക്കെ കനത്ത മഴ.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്‍റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്‍റിമീറ്ററും മൂന്നാ നമ്പര്‍ ഷട്ടര്‍ 50 സെന്‍റിമീറ്ററും ഉയര്‍ത്തി.