പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/writer-ashitha-passed-away.jpg?resize=1199%2C642&ssl=1)