India Kerala

സ്ത്രീകളുടെ മുസ്‍ലിം പള്ളി പ്രവേശനം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്ത്രീകള്‍ക്ക് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും എല്ലാ മുസ്‍ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ജമാഅത്തെ ഇസ്‍ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി വിഭാഗങ്ങളുടെ പള്ളികളില്‍ വിലക്ക് തുടരുകയാണ്. ചില സുന്നി പള്ളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലമാണ് അനുവദിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിലക്ക് മൌലികാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയുണ്ട്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.