അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.
നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്.
അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി.
“ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ”- എന്നായിരുന്നു ശ്രീനിവാസന്‍റെ പരാമര്‍ശം.
ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ശ്രീനിവാസന്‍റെ പരാമർശം തങ്ങളെ വേദനിപ്പിച്ചതായി അംഗൻവാടി അധ്യാപികമാർ പറഞ്ഞു.
ശ്രീനിവാസന്‍റെ പരാമർശം അപക്വവും അപലപനീയവുമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പരാമർശം പിൻവലിക്കണം. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടാവില്ല. സിറ്റിംഗ് പുനരാരംഭിക്കുന്ന ഉടൻതന്നെ ശ്രീനിവാസനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.