എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നൽകിയിട്ടില്ല. രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്നും എം.സി ജോസഫൈൻ പറഞ്ഞു.
എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു. ആക്ഷേപം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്നും രമ്യ പറയുകയുണ്ടായി. രമ്യയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് വനിതാ കമ്മീഷന്‍റെ പ്രതികരണം.