India Kerala

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പൊലീസില്‍ പരാതി നല്‍കി. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി.

മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന.

അതേസമയം ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം.