മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
Related News
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. ( karuvannur ac moideen mla ed notice ) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീൻ എംഎൽഎ ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബർ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് […]
സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മാലിന്യ മുക്ത പ്രതിജ്ഞ:“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. […]
ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടി
കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]