ദാവോസ്: 55-ാമത് ലോക സാമ്പത്തിക ഫോറത്തിന്റ വാർഷിക സമ്മേളനത്തിന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ തുടക്കമായി -ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വ മുന്നറിയിപ്പുമായി വേൾഡ് ഇക്കണോമിക് ഫോറം. സായുധ പോരാട്ടവും തീവ്രമായ കാലാവസ്ഥയും 2025ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും ഫോറം പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ദാവോസിൽ നടക്കുന്ന ലോകനേതാക്കളുടെയും സാമ്പത്തിക ഉന്നതരുടെയും വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അഭിപ്രായ സർവേയിൽ 900ലധികം ആഗോള അപകട വിശകലന വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു. 23 ശതമാനം പേർ യുദ്ധംമൂലം പ്രതിസന്ധി ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സംഭവങ്ങളാണ് ഏറ്റവും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതെന്ന് 14 ശതമാനം പേർ പറഞ്ഞു.
ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം, ജനസംഖ്യ അല്ലെങ്കിൽ പ്രകൃതി വിഭവങ്ങൾ എന്നിവയുടെ അനുപാതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് സർവേയിൽ ആഗോള ‘അപകടസാധ്യത’യായി നിർവചിച്ചിരിക്കുന്നത്. പ്രതികരിച്ചവരിൽ 52 ശതമാനം പേരും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള മാന്ദ്യവും പ്രതീക്ഷിക്കുന്നു.
അഞ്ച് ദിവസത്തെ പരിപാടിയിൽ, ഇന്ത്യയുടെ സമഗ്ര വളർച്ചയുടെയും ഡിജിറ്റൽ വിപ്ലവത്തിൻ്റെയും മാതൃക ഉയർത്തിക്കാട്ടും.ജനുവരി 20 മുതൽ 24 വരെ നടക്കുന്ന ലോക സാമ്പത്തിക വാർഷിക യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രെധിനിധികൾ പങ്കെടുക്കുന്നു .
ഈ വർഷത്തെ പ്രമേയം, “ബൗദ്ധിക യുഗത്തിനായുള്ള സഹകരണം” ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയും സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികളും നിറഞ്ഞ ഒരു യുഗത്തിൽ ഒത്തൊരുമയുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്‌ഷ്യം .
ഇന്ത്യൻ പ്രതിനിധി സംഘം
കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , വിവിധ കമ്പനികളിൽ നിന്നുള്ള 100-ലധികം സിഇഒമാർ എന്നിവരുടെ വിപുലമായ പ്രതിനിധി സംഘത്തോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു വ്യവസായമന്ത്രി പി രാജീവും, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി , ആഗോളകമ്പനികളുടെ മലയാളീ വനിതാ മേധാവികൾ, സ്റ്റാർട്ട് അപ്പ് യുവ സംരംഭകർ, സാമൂഹ്യ സംഘടനാ മേധാവികൾ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാകും .
Amb Kumar delighted to receive at Zurich airport Hon. CM of Maharshtra Devendra Fadnavis who is visiting Davos for participation in WEF25.
പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ:
- അശ്വിനി വൈഷ്ണവ് (റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഐടി മന്ത്രി)
- സി ആർ പാട്ടീൽ (ടെക്‌സ്‌ടൈൽസ്, ജൽജീവൻ, എം എസ് എം ഇ മന്ത്രി)
- ചിരാഗ് പാസ്വാൻ (ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി)
- ജയന്ത് ചൗധരി (കൃഷി, കർഷകക്ഷേമ മന്ത്രി)
Amb Kumar welcomed at #Zurich Airport Hon. CM of #Telangana Anumula Revanth Reddy and Hon. Minister for IT, Industries, Commerce & Legislative Affairs, Sh. D Sridhar Babu Duddilla Sridhar Babu , who are visiting #Davos for participation in #WEF 2025.
സംസ്ഥാന നേതാക്കൾ:
- ദേവേന്ദ്ര ഫഡ്‌നാവിസ് (മഹാരാഷ്ട്ര മുഖ്യമന്ത്രി)
- ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ് മുഖ്യമന്ത്രി)
- രേവന്ത് റെഡ്ഡി (തെലങ്കാന മുഖ്യമന്ത്രി)
ഡി കെ ശിവകുമാർ (കർണാടക ഉപ മുഖ്യമന്ത്രി )
Hon. Minister of Food Processing Industries Chirag Paswan , who is visiting Davos to participate in WEF25, warmly recieved at Zurich airport by Amb Kumar.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അതിനൂതന സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജ ശേഷികൾ എന്നീ മേഖലകളിലെ പുരോഗതിയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുവാനും, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുവാനുമുള്ള മികച്ച ഒരുക്കങ്ങളുമായാണ് ഇന്ത്യ 55 ആം ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
കോർപ്പറേറ്റ് പങ്കാളിത്തം
Amb Kumar extended warm welcome to Andhra Pradesh CM Chandra Babu Naidu & IT Minister Nara Lokesh , as they arrived at #Zurich airport 🇨🇭 to take part in #WEF2025 #Davos.
ദാവോസിൽ ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയ്ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരിക്കും, ബിസിനസ്സ് മേധാവികൾ ഉന്നതതല ചർച്ചകളിൽ പങ്കെടുക്കും. പങ്കെടുക്കുന്ന പ്രമുഖർ :
- മുകേഷ് അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്)
- ഗൗതം അദാനി (അദാനി ഗ്രൂപ്പ്)
- സലിൽ പരേഖ് (ഇൻഫോസിസ്)
- റിഷാദ് പ്രേംജി (വിപ്രോ)
- വിജയ് ശേഖർ ശർമ്മ (പേടിഎം)
- ആദർ പൂനവല്ല (സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)
Amb Kumar welcomes Hon. Minister of Civil Aviation Ram Mohan Naidu Kinjarapu to 🇨🇭, as he arrives at Zurich airport for his participation at WEF2025 in #Davos.
ഇന്ത്യയുടെ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ചർച്ചകൾ, കരാറുകൾ എന്നിവക്ക് ഊന്നൽ നൽകും.
*ശ്രദ്ധേയമാകുന്നത് മലയാളി വനിതാ മേധാവികളുടെ പ്രാധിനിത്യം.
ആഗോള പ്രശസ്തി നേടിയ മലയാളി വനിതാ സിഇഒമാരുടെ പ്രാധിനിത്യം ഈ വർഷത്തെ ദാവോസ് ഉച്ചകോടിയുടെ പ്രത്യേകതയാണ്. പങ്കെടുക്കുന്നവരിൽ ചിലർ:
ലീന നായർ,ലോകോത്തര ആഡംബര ബ്രാൻഡ് ചാനൽ കമ്പനി സിഇഒ, ചില്ലറ വില്‍പന – ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവൺമെന്റിന്റെ അവാർഡിന് അർഹയായ വനിതാ സി ഇ ഒ.
- ആഗോള സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ വനിതാ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്*.
*രേഷ്മ രാമചന്ദ്രൻ* തന്റെ പ്രവർത്തന മേഖലയിലെ നവീകരണത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകുന്ന ദീർഘവീക്ഷണമുള്ള കോർപ്പറേറ്റ് നേതാവ്. വേൾഡ് വുമൺ ഫെഡറേഷൻ സഹസ്ഥാപക. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ലോക പ്രശസ്ത വനിതാ മേധാവികളെ ഒത്തൊരുമിപ്പിച്ചുള്ള ചർച്ചകളും, മീറ്റിംഗുകളുമാണ് “ഇക്വാളിറ്റി മൂൺ ഷോട്ട്” എന്ന അജണ്ടയോടെ വേൾഡ് വുമൺ ഫെഡറേഷൻ ദാവോസിൽ ഒരുക്കുന്നത്.
ആഗോളകമ്പനികളുടെ തലപ്പത്തു മലയാളി പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യം ഈ വർഷത്തെ സാമ്പത്തിക ഫോറത്തിലെ പങ്കാളിത്തത്തിലും പ്രതിഫലിക്കും.