വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു.
ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്തി കച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും.
കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗ് ഹാം,അയർലൻഡ്, വിയന്ന, ദുബായ് തുടങ്ങിയ പ്രഗൽസരോടൊപ്പം സ്വിറ്റ്സർലൻഡിൽ നിന്നുള്ള ചുണക്കുട്ടികളുടെ ടീമുകളും മാറ്റുരയ്ക്കുന്നു.
ഒന്നാം സമ്മാനത്തിന് അർഹമാകുന്ന വിജയികളെ കാത്തിരിക്കുന്നത് 2500 യൂറോയുടെ ക്യാഷ് അവാർഡും ട്രോഫിയും മെഡലും ആയിരിക്കും. രണ്ടാം സമ്മാനം 1500 യൂറോയും ട്രോഫിയും മെഡലും നൽകപ്പെടുന്നു. മൂന്നാം സമ്മാനം 750 യൂറോയും ട്രോഫിയും മെഡലും സമ്മാനിക്കുന്നതാണ്.അത്യുജ്വല പ്രഗൽഭ ടീമുകൾ മാറ്റുരയ്ക്കുന്ന ഈ അപൂർവ്വ വേളയിലേക്ക്ക ൺകുളിർക്കെ കണ്ട് ആസ്വദിക്കുവാനും ആവേശ പുലഹിതരാകുവാനും ഡബ്ലിയു. എം.സി സ്വിസ് പ്രോവിൻസ് സംഘാടകർ നിങ്ങളെ ഹാർദവമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
സ്വാദിഷ്ടമായ പലഹാരങ്ങളും, വ്യത്യസ്തങ്ങളായ ലഞ്ച് , ഡിന്നർ മെനൂകളും തയ്യാറാക്കിയിരിക്കുമെന്ന് ഡബ്ലിയു എം സി വിമൻസ് ഫോറം അറിയിക്കുന്നു. സംഘാടകരെ കൂടാതെ ശ്രീ. ബിനു കാരക്കാട്ട്, ശ്രീ. അനീഷ് മുണ്ടിയാനി തുടങ്ങിയവരും ടൂർണമെന്റിന് നേതൃത്വം നൽകുന്നു.ടൂർണമെന്റിന്റെ സമാപന ചടങ്ങുകൾക്കു ശേഷം വൈകുന്നേരം ഡി. ജെ പാർട്ടി ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഒരിക്കൽ കൂടി ഹാർദ്ദവമായിക്ഷണിച്ചുകൊണ്ട് സംഘടനയ്ക്ക് വേണ്ടി ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ട്തറയിൽ, പ്രസിഡണ്ട് ജോബിൻസൺ കൊറ്റത്തിൽ, സെക്രട്ടറി ജിനു കളങ്ങര,ട്രഷറർ ജോഷി താഴത്തു കുന്നേൽ.
.