സമസ്തക്ക് പിന്നാലെ നിഖാബ് നിരോധനത്തില്‍ എം.ഇ.എസിന് എതിരെ നിലപാടുമായി മുജാഹിദ് വിസ്ഡം ഗ്രൂപ്പും രംഗത്ത്. നിഖാബ് നിരോധം വ്യക്തിസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിഖാബിനെതിരെ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വിസ്ഡം നേതാവ് ഹുസൈന് സലഫി ദുബൈയില്‍ ആവശ്യപ്പെട്ടു.
Related News
വിദേശ യാത്ര; രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തിയേക്കും
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ വിദേശത്ത് തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിവിധ പാര്‍ട്ടികള്‍ തുടങ്ങിവച്ചതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര. ഇതേത്തുടര്‍ന്ന് ഈ മാസം മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന റാലി മാറ്റിവച്ചിരുന്നു. വ്യക്തിഗത ആവശ്യത്തിനായി രാഹുല്‍ ഇറ്റലിയിലേക്ക് പോയതാണെന്നും അനാവശ്യ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല […]
മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചാണ്ട്
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും മധുവിന്റെ ഓര്‍മ്മയിലാണ് കുടുംബം. ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ […]
സ്ത്രീ സുരക്ഷിത കേരളം; ഗവർണർ ആരിഫ് ഖാൻ ഇന്ന് ഉപവാസമിരിക്കും
സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമിരിക്കും.രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഇന്ന് ഉപവാസ സമരം നടക്കുക. കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് […]